SignIn
Kerala Kaumudi Online
Friday, 23 October 2026 11.17 AM IST

ബിസിനസ് പങ്കാളിത്വം വാഗ്ദാനം ചെയ്ത് 1.25 കോടി തട്ടിയ രണ്ടുപേർ പിടിയിൽ 

abdhul-gafoor

പന്തളം: സ്വർണക്കടയിൽ ബിസിനസ് പങ്കാളിയാക്കാമെന്നും ലാഭവിഹിതമായി 25 ശതമാനം തുക മാസംതോറും നൽകാമെന്നും വാക്കുനൽകി ഒന്നേകാൽ കോടി രൂപ തട്ടിയ കേസിൽ രണ്ടുപേരെ പന്തളം പൊലീസ് പിടികൂടി. കോഴിക്കോട് ഉണ്ണിക്കുളം പുനൂർ കക്കാട്ടുമ്മൽ വീട്ടിൽ അബ്ദുൽ ഗഫൂർ (50), കോഴിക്കോട് കിഴക്കോട് എലൈറ്റ് മുറി ബുസ്‌കനാബാദ് അബ്ദുൽ സമദ് (64) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാംപ്രതി നൗഷാദ് ഖാൻ വിദേശത്താണ്. കൊട്ടാരക്കര ഓടനാവട്ടം തുറവൂർ ഹൈലാൻഡ് വീട്ടിൽ രാഹുൽ കൃഷ്ണനാണ് കബളിപ്പിക്കപ്പെട്ടത്. പ്രതികൾ ചേർന്ന് കോഴിക്കോട് പുനൂരിൽ നടത്തുന്ന മിനാ ജുവലറിയിൽ പങ്കാളിയാക്കാമെന്നും 25 ശതമാനം ലാഭവിഹിതമായി മാസംതോറും 6 ലക്ഷം രൂപയിൽ കുറയാതെ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്. 2023 ഫെബ്രുവരി 24ന് അബ്ദുൽ ഗഫൂറിന്റെ അക്കൗണ്ടിലേക്ക് രാഹുൽ ഒരു കോടി രൂപ അയച്ചുകൊടുത്തു. തുടർന്ന് വയനാട്ടിലെ റിസോർട്ടിൽ രണ്ട് കിടക്കകളുള്ള വില്ലയുടെ ഉടമസ്ഥാവകാശം 50 ലക്ഷം രൂപയ്ക്ക് നൽകാമെന്ന് വാക്കുനൽകി. ഇതിനായി​ 25 ലക്ഷം രൂപ മാർച്ച് എട്ടിനു പന്തളം ഫെഡറൽ ബാങ്ക് അക്കൗണ്ട് മുഖേന കൈമാറി​. കൊട്ടാരക്കര എസ്.ബി.ഐയിൽ നിന്ന് രാഹുലിന്റെ ഭാര്യാ പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച തുകയാണ് പ്രതിക്ക് കൈമാറിയത്. എന്നാൽ ലാഭവിഹിതവും കച്ചവടത്തിൽ പങ്കാളിത്വവും ലഭി​ക്കാതെ വന്നതോടെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ യുവാവ് പരാതി നൽകി​. ബാങ്ക് ഇടപാടുകൾ നടന്നത് പന്തളത്തായതി​നാൽ പന്തളം പൊലീസാണ് അന്വേഷണം നടത്തി​യത്. പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY