
ചങ്ങനാശ്ശേരി : അഞ്ചുകിലോ കഞ്ചാവുമായി പെരുന്തുരുത്തി തെങ്ങനാംകുളം വിഷ്ണുകുമാറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് ടി.എസിന്റെ നേതൃത്വത്തിൽ നാലുകോടിയിൽ നിന്നാണ് ഇയാളെ അരക്കിലോ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന കുന്നന്താനം വെള്ളമലയിലെ വീട്ടിൽ നിന്ന് നാലരക്കിലോ കഞ്ചാവ് കൂടി കണ്ടെത്തുകയായിരുന്നു. പ്രധാന ലഹരിക്കടത്തുകാരനാണ് വിഷ്ണു കുമാറെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻസ്‌പെക്ടർ ഗ്രേഡ് പി. സജി, പ്രിവന്റീവ് ഓഫീസർ സന്തോഷ് ടി, ആർ. രാജേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ രതീഷ്, പ്രവീൺ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സോണിയ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |