
ആലപ്പുഴ: ലഹരി വിരുദ്ധ പരിശാധനയുടെ ഭാഗമായുള്ള ഡി-ഹണ്ട് ഓപ്പറേഷനിൽ മണ്ണഞ്ചേരി പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. മണ്ണഞ്ചേരി പുത്തൻചിറ വീട്ടിൽ ഷിജാസ് (ചിക്കു- 29) ആണ് പിടിയിലായത്. 28ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് ഇയാൾ. ഉത്സവ സീസണിൽ അന്യ സംസ്ഥാനത്ത് നിന്ന് മയക്കുമരുന്നുകൾ വില്പനക്കായി കൊണ്ടുവരുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിജാസ് പിടിയിലായത്. നർക്കോട്ടിക് സെൽ ഡിവൈ. എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ ഡിവൈ. എസ്.പി മധു ബാബുവിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി സി.ഐ ടോൾസൺ ജോസഫ്, എസ്.ഐ കെ.ആർ.ബിജു, ഉല്ലാസ്, ഷൈജു, രജീഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |