
പറവൂർ: റോഡരികിൽ കഠാര കണ്ടത് നാട്ടുകാരെ ഭീതിയിലാക്കി. പറവൂത്തറ കുമാരമംഗലം ക്ഷേത്രം റോഡിലാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ സമീപത്തെ വീടുകളിലുള്ള സ്ത്രീകൾ കഠാര കണ്ടത്. ഉറയിലിട്ട നിലയിലായിരുന്നു. പകൽ സമയത്ത് റോഡിൽ കഠാര എങ്ങിനെ വന്നുവെന്നതാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. വിവരം പൊലീസിന്റെ ഹെൽപ്പ്ലൈൻ നമ്പറിൽ അറിയിച്ചപ്പോൾ വടക്കേക്കര സ്റ്രേഷനിൽ എത്തിക്കാൻ നിർദ്ദേശിച്ചു. എന്നാൽ സ്റ്രേഷനിൽ എത്തിക്കാൻ നാട്ടുകാർ തയ്യറായില്ല. പിന്നീട് സ്റ്രേഷനിൽ വിളിച്ചറിയിച്ചു. രാത്രി ഒമ്പതരയോടെ പൊലീസ് എത്തി കഠാര കൊണ്ടുപോയി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണമെന്നും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |