
എടക്കര:കടുവ നഖവുമായി ഒരാൾ വനം വിജിലൻസ് പിടിയിൽ. പുത്തരിപ്പാടം കാരക്കോട് പോക്കാകില്ലത്ത് വീട് പി.അഷ്റഫ് (25) ആണ് പിടിയിലായത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് നിലമ്പൂർ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്നു കടുവ നഖവുമായാണ് വഴിക്കടവ് ഭാഗത്തെ കാരക്കോട് പുത്തരിപ്പാടം റോഡിൽ വിൽപ്പനയ്ക്കിടെ പിടികൂടിയത്. ആർഎഫ്.ഒ വി.ബിജേഷ് കുമാർ, എസ്എഫ്ഒ സി.കെ.വിനോദ്,ബി.എഫ്.ഒ എൻ.പി പ്രദീപ് കുമാർ, സി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത.
്എടക്കര: കാരക്കോട് ആർഎംഎയുപി സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികവും, യാത്രയയപ്പ് സമ്മേളനവും സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെബി രതീഷ് അധ്യക്ഷനായി. സ്വാമി സ്വപ്രഭാനന്ദജി മഹാരാജ് ഭദ്രദീപം തെളിയിച്ചു. പിവി അബ്ദുൾ വഹാബ് എംപി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷെറോണ റോയി, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി, ആത്മസ്വരൂപാനന്ദജി മഹാരാജ്, കെ.ആർ.ഭാസ്ക്കരപിള്ള, സി.പി.എം ഏരിയ സെക്രട്ടറി ടി രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി എംടി അലി, ആര്യാടൻ ഷൗക്കത്ത് എന്നിവർ സംസാരിച്ചു.
കാരക്കോട് ആർഎംഎയുപി സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികവും യാത്രയയപ്പ് സമ്മേളനവും സംസ്ഥാന കായിക മന്ത്രി വി.അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |