SignIn
Kerala Kaumudi Online
Friday, 23 October 2026 3.18 AM IST

പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന കേസിലെ പ്രതി പിടിയിൽ

ph

കായംകുളം: കായംകുളത്ത് പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന കേസിലെ പ്രതിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 3 ന് രാവിലെ 5.30ന് കായംകുളം കുന്നത്താലുംമൂട് ബിവറേജസ് ഔട്ട്ലെറ്റിന് എതിർവശമുള്ള ഭാരത് പെട്രോളിയത്തിന്റെ മണ്ടശ്ശേരിൽ പെട്രോൾ പമ്പിലെ മേശക്കുളളിൽ നിന്ന് അമ്പതിനായിരം രൂപ മോഷ്ടിച്ച കേസിലാണ് കായംകുളം പുതുപ്പള്ളി വടക്ക് അമ്മൂസ് ഭവനത്തിൽ പ്രദീപ് (41) പിടിയിലായത്.

ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച പണം ഉപയോഗിച്ച് പുതിയ മൊബൈൽ ഫോണും തുണിത്തരങ്ങളും വാങ്ങിയിരുന്നു. കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷായുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY