SignIn
Kerala Kaumudi Online
Friday, 23 October 2026 3.18 AM IST

യുവാവിന്റെ തലയിൽ കല്ലുകൊണ്ടിടിച്ച് പരിക്കേല്പിച്ചു

midhun

തിരുവനന്തപുരം: സുഹൃത്തിന്റെ വാഹനത്തിൽ ഓട്ടോറിക്ഷ കൊണ്ടിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ രണ്ടംഗ സംഘം തലയിൽ കല്ലുകൊണ്ടിടിച്ച് പരിക്കേല്പിച്ചു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതികൾ പേരൂർക്കട മണ്ണാമൂല കരൂർക്കോണം കുളവരമ്പത്ത് വീട്ടിൽ മിഥുൻ(23),പേരൂർക്കട മണ്ണാമൂല കരൂർക്കോണം കുളവരമ്പത് വീട്ടിൽ ശരത്(32)എന്നിവരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.ശാസ്തമംഗലം പൈപ്പിൻമൂടിൽ തിങ്കളാഴ്ച രാത്രി 10ഓടെയാണ് സംഭവം. രഞ്ജിത്തും അനീഷും സുഹൃത്തുക്കളാണ്. അനീഷിന്റെ വാഹനത്തിൽ പ്രതികൾ ഓട്ടോറിക്ഷ കൊണ്ടിടിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതരായാണ് രഞ്ജിത്തിന്റെ തലയിൽ കല്ല് കൊണ്ടിടിച്ചത്.

ഡി.സി.പി ബി.വി.വിജയ് ഭരത് റെഡ്ഢിയുടെ നേതൃത്വത്തിൽ എ.സി.പി സ്റ്റുവെർട്ട് കീലർ,സി.ഐ വിമൽ,എസ്.ഐമാരായ വിപിൻ,ഷിജു,അമൽസുധാകർ,സി.പി.ഒമാർ പദ്മരാജ്,വിജിത്,അജിത്,വിജിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY