
കല്ലമ്പലം: നാവായിക്കുളത്ത് പത്താം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ സമീപവാസിയായ ആൺസുഹൃത്ത് അറസ്റ്റിൽ. നാവായിക്കുളം പത്മ വിലാസത്തിൽ അഭിജിത്താണ് (29) അറസ്റ്റിലായത്. ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് ഇയാൾ.
ചാവർകോട് മദർ ഇന്ത്യ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ കഴിഞ്ഞദിവസം തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ആത്മഹത്യാക്കുറുപ്പിൽ നിന്നും പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടർന്ന് കല്ലമ്പലം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവദിവസം രാത്രിയിൽ തന്നെ പോക്സോ കേസിൽ അഭിജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടിയെ വിവാഹ വാഗ്ദാനം നൽകി അഭിജിത്ത് നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനാഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കിട്ടിയതിനുശേഷമേ കൂടുതൽ വ്യക്തവരൂവെന്നും. കോടതിയിൽ ഹജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നലെ ഉച്ചകഴിഞ്ഞ് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |