SignIn
Kerala Kaumudi Online
Friday, 23 October 2026 6.55 AM IST

ലഹരിക്കൊപ്പം വർദ്ധിച്ച് പോക്സോ കേസുകൾ

k

ആലപ്പുഴ : ലഹരിക്കേസുകൾ ഭീതി പരത്തും വിധം പെരുകുന്നതിനിടെ, ജില്ലയിൽ പോക്സോ കേസുകളുടെ എണ്ണവും വർദ്ധിക്കുന്നതായി കണക്കുകൾ. പല സ്റ്റേഷനുകളിലും ആഴ്ചയിൽ ശരാശരി അഞ്ച് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. സ്വകാര്യത സൂക്ഷിക്കുമെന്ന് ഉറപ്പുള്ളതിനാൽ മുൻകാലങ്ങളെ അപേക്ഷിച്ച് പലരും പരാതിനൽകാൻ മുന്നോടു വരുന്നതാണ് കേസുകളുടെ എണ്ണം വർദ്ധിക്കാൻ കാരണം.

മറ്റ് പല സംഭവങ്ങളിലും ഉൾപ്പെടുമ്പോഴും, സ്കൂൾ കൗൺസിലിംഗുകളിലുമാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അടുത്തിടെ ജില്ലയിൽ കേസെടുത്ത ഏതാനും പരാതികളിൽ ഇരകൾ ഗർഭിണികളായിരുന്നു. കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥർക്കും ജോലിഭാരം കൂട്ടി. എഫ്.ഐ.ആർ ഇട്ടാൽ 60ദിവസത്തിനകം ചാർജ്ജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കണം. ഇതിനിടെ പലരും മൊഴിമാറ്റുന്ന സാഹചര്യവുമുണ്ട്. ചില കേസുകളിൽ പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്.

സമൂഹമാദ്ധ്യമങ്ങളിലൂടെ സൗഹൃദവും പ്രണയവും സ്ഥാപിച്ച ശേഷം പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകളും രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.

ചതിക്കുഴിയിലേക്ക് ചാടുന്നവർ

അടുത്തിടെ എറണാകുളം ജില്ലയിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിനി, അച്ഛൻ അസുഖബാധിതനായി ആശുപത്രി ഐ.സി.യുവിൽ കഴിയുന്ന സമയത്താണ് ആലപ്പുഴയിൽ കാമുകന്റെ വീട്ടിലെത്തി രണ്ട് ദിവസം രഹസ്യമായി താമസിച്ചത്. തിരികെ പോകുന്ന യാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് പ്രായപൂർത്തിയായ പെൺകുട്ടിയെ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാരറിയാതെ കാമുകന്റെ വീട്ടിലെത്തി താമസിക്കുകയായിരുന്നുവെന്നും പീഡിപ്പിക്കപ്പെട്ടുവെന്ന വിവരവും വിശദമായ അന്വേഷണത്തിലാണ് പുറത്തുവന്നത്. ജില്ലയുടെ തെക്കൻഭാഗത്ത് ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയെ കാമുകൻ നിരന്തരം രാത്രിയിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചിരുന്നുവെന്ന വിവരം കാമുകൻ മറ്റൊരു കേസിൽ പിടിയിലാതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പുറത്തു വന്നത്.

കേട്ടാൽ ഞെട്ടുന്ന തരത്തിലാണ് പോക്സോ കേസുകളുടെ എണ്ണം പെരുകുന്നത്. കുട്ടികൾ ആണായാലും പെണ്ണായാലും രക്ഷിതാക്കളും അദ്ധ്യാപകരും നിരന്തരം നിരീക്ഷണം പുലർത്തിയേ മതിയാകൂ

- റിട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY