മുട്ടം: പകുതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ കോട്ടയം ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അനൂപ് കോരയാണ് ജില്ലയിൽ വിവിധ കേസുകളിൽ പ്രതിയായ അനന്തുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തൊടുപുഴ ചീഫ് ജുഡീഷ്യൽ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇന്നലെ അപേക്ഷ പരിഗണിച്ച കോടതി അനന്തുവിനെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിടുകയായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |