
തിരുവനന്തപുരം: വെഞ്ഞറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനെ ഇന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. കിളിമാനൂർ എസ്.എച്ച്.ഒ ജയന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. അഫാന്റെ പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്നത് കിളിമാനൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ്.മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരിക്കുന്നത്. അഫാനെ ചുള്ളാളത്തുള്ള ലത്തീഫിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ശേഷം വീണ്ടും അഫാന്റെ വീട്ടിലെത്തിക്കും. സുരക്ഷ മുൻനിറുത്തി കൂടുതൽ പൊലീസുകാരെയും നിയോഗിക്കും. അഫാന്റെ പാങ്ങോട് പൊലീസ് സ്റ്റേഷനിലുള്ള കുഴഞ്ഞു വീഴൽ നാടകത്തിനുശേഷം പൊലീസ് കൂടുതൽ കരുതലിലാണ്. പാങ്ങോടുള്ള മുത്തശി സൽമബീവിയെ കൊലപ്പെടുത്തിയ ശേഷം പേരുമലയിലെ സ്വന്തം വീട്ടിലെത്തി വസ്ത്രം മാറിയാണ് ചുള്ളാളത്തുള്ള വീട്ടിലെത്തി ഇരട്ടകൊലപാതകം ചെയ്തത്.
മരിച്ചതിൽ ഏറ്റവും ആഴത്തിലും കൂടുതൽ മുറിവുകളുമുണ്ടായിരുന്നത് ലത്തീഫിനായിരുന്നു. ഈ കസ്റ്റഡി കഴിഞ്ഞ് വീണ്ടും കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ വെഞ്ഞാറമൂട് പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡയിൽ വാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |