വെള്ളനാട്:വെള്ളനാട് ചാങ്ങയിൽ പെട്രോൾ പമ്പിൽ വച്ച് മൂന്നംഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഉറിയാക്കോട് മുളയറ നെടുങ്കുഴി സ്വദേശി നിഥിൻ(22)നാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ യുവാവിനെ ആര്യനാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു സംഭവം.
നിരവധി ലഹരി കേസുകലിൽപ്പെട്ട ചാങ്ങ കുരിശടി കണ്ടമ്മൂല സ്വദേശികളായ മനു,രാഹുൽ എന്നിവരും ഇവരുടെ സംഘത്തിലുള്ള മറ്റൊരാളും പമ്പിലെത്തിയപ്പോൾ പമ്പിലുണ്ടായിരുന്ന നിഥിനെ മൂവർ സംഘം ചോദ്യം ചെയ്യുകയും വളഞ്ഞിട്ട് മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ആര്യനാട് പൊലീസ് സ്ഥലത്തെത്തി അക്രമികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സുചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |