SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

ഡോഗ്സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന; 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഡോഗ് സ്ക്വാഡ്‌ നടത്തിയ പരിശോധനയിൽ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.പ്രത്യേക പരീശിലനം ലഭിച്ച നായ്ക്കളായിരുന്നു പരിശോധന നടത്തിയത്.ഇവയ്ക്ക് ലഹരിയുടെ ഗന്ധം തിരിച്ചറിയാനാകും. മണക്കാട് വില്ലേജിൽ രഞ്ജിത്ത് കുമാർ, കരിമഠം നഗറിലെ സനൽ കുമാർ എന്നിവരെയാണ്‌ 10ഗ്രാം വീതം കഞ്ചാവും രണ്ട് നൈട്രോസഫാം ഗുളികളുമായി പിടികൂടിയത്‌.കേരള പൊലീസ്‌ ഡോഗ് സ്ക്വാഡും എക്സൈസ് എൻഫോഴ്സ്‌മെന്റ്‌ ആന്റി നാർക്കോട്ടിക് സെപ്ഷ്യൽ സ്ക്വാഡും ചേർന്ന്‌ തമ്പാനൂർ ബസ് ടെർമിനലിലും പരിസരത്തും അന്തർ സംസ്ഥാന വാഹനങ്ങളും യാത്രക്കാരുടെ ലഗേജുകളും പരിശോധിച്ചു. തമ്പാനൂർ ബസ് ടെർമിനലിന്റെ പരിസരത്തുളള കടകൾ പരിശോധിച്ചതിൽ 13 സ്ഥലത്ത് നിരോധിത പുകയിലെ വില്പന കണ്ടെത്തി.ഇവർക്തെതിരെ കേസ് രജിസ്റ്റർ ചെയ്തു.രണ്ട് കിലോയോളം പുകയില ഉൽപ്പന്നങ്ങളാണ്‌ പിടിച്ചെടുത്തത്‌.
കെ9 ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കിഴക്കേകോട്ടയിൽ അയ്യപ്പൻ എന്നയാളിൽ നിന്ന് 75 ഗ്രാം ഗ്രാം പുകയില ഉൽപ്പന്നങ്ങളും ആറ്റുകാൽ ചിറമുക്ക്, കിഴക്കേകോട്ട വാക്സ് മ്യൂസിയം പരിസരം, എന്നിവിടങ്ങളിലായി നടത്തിയ റെയ്ഡുകളിൽ ശാരദ, നസീം, വിജയൻ എന്നിവരുടെ പക്കൽ നിന്നും 475 ഗ്രാം പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.എക്സൈസ് എൻഫോഴ്സ്മെന്റ് സർക്കിൾ ഇൻസ്പെക്ടർ ഷാജഹാൻ,തമ്പാനൂർ എസ്.എച്ച്.ഒ വി.എം ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY