SignIn
Kerala Kaumudi Online
Saturday, 24 October 2026 5.50 AM IST

ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

prince

പുതുക്കാട് : ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിലുള്ള ഓട്ടോപേട്ടയിൽ ഓട്ടോഡ്രൈവറായ ആമ്പല്ലൂർ എരപ്പോട് സ്വദേശിയായ ആമ്പലി കളരിക്കൽ വീട്ടിൽ രമണൻ (65) നെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആമ്പല്ലൂർ സ്വദേശി ആളൂക്കാരൻ വീട്ടിൽ പ്രിൻസ് (29), തൃശൂർ കുരിയച്ചിറ സ്വദേശി പള്ളിമാക്കൽ രോഹിത് (29) എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിൻസും രോഹിത്തും ചേർന്ന് രമണന്റെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചപ്പോൾ ഓട്ടം പോകാൻ തയ്യാറാകാത്തതിലുള്ള വൈരാഗ്യത്താൽ ഓട്ടോറിക്ഷയിൽ നിന്നും വലിച്ചിറക്കി ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ നാലിന് രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. പ്രിൻസിനെ കോഴിക്കോടുനിന്നും രോഹിത്തിനെ പെരുമ്പാവൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രിൻസ് പുതുക്കാട് സ്‌റ്റേഷൻ റൗഡിയും രോഹിത്ത് ഒല്ലൂർ സ്‌റ്റേഷൻ റൗഡിയുമാണ്. കഴിഞ്ഞ മേയ് മാസത്തിൽ കാപ്പ നിയമ പ്രകാരം ഒരു വർഷത്തേയ്ക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ആളാണ് രോഹിത്. പ്രിൻസിനെതിരെ 11 ക്രിമിനൽ കേസുകളുണ്ട്. രോഹിത്തിന്റെ പേരിൽ വിയ്യൂർ, മണ്ണുത്തി സ്‌റ്റേഷനുകളിൽ കൊലപാതകശ്രമ കേസുകളും ഒല്ലൂർ, നെടുപുഴ, തൃശൂർ ഈസ്റ്റ് സ്‌റ്റേഷനുകളിൽ കവർച്ച കേസുകളുമുണ്ട്. പുതുക്കാട് എസ്.എച്ച്.ഒ: വി.സജീഷ് കുമാർ, സബ് ഇൻസ്‌പെക്ട്ടർമാരായ എ.വി.ലാലു, എച്ച്.ഫിറോസ്, കൃഷ്ണൻ, എ.എസ്.ഐ: ആന്റോ, ഗ്രേഡ് സീനിയർ സി.പി.ഒമാരായ വി.ഡി.അജി, നിതീഷ്, സുജിത്ത്, സ്‌പേഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്.ഐ: കെ.കെ.വിശ്വനാഥൻ, എന്നിവരാണ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY