SignIn
Kerala Kaumudi Online
Saturday, 24 October 2026 4.54 AM IST

അ​ന​ധി​കൃ​ത മ​ദ്യ വി​ൽപ്പന​ക്കി​ടെ ഒ​രാൾ പി​ടി​യിൽ

photo

പത്തനാപുരം: ബീ​വ​റേ​ജിൽ നി​ന്ന് മ​ദ്യം വാ​ങ്ങി കൂ​ടി​യ വി​ല​യ്​ക്ക് ചി​ല്ല​റ വിൽ​പ്പ​ന ന​ട​ത്തി വ​ന്ന​യാ​ളെ പ​ത്ത​നാ​പു​രം പൊ​ലീ​സ് പി​ടി​കൂ​ടി. പു​ന്ന​ല വ​ഴ​ങ്ങോ​ട് ലീ​ന വി​ലാ​സ​ത്തിൽ പി​ച്ചാ​ത്തി സു​നിൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​നിൽ (42) ആ​ണ് അ​റ​സ്റ്റിലായ​ത്. വിൽ​പ്പ​ന​യ്​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 6 ലി​റ്റർ ഇ​ന്ത്യൻ നിർ​മ്മി​ത വി​ദേ​ശ മ​ദ്യ​വും ഇ​യാ​ളിൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. അ​ന​ധി​കൃ​ത മ​ദ്യ വിൽപ്പ​ന​യ്​ക്ക് ഇ​യാൾ​ക്കെ​തി​രെ എ​ക്‌​സൈ​സ് കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. എ​ക്‌​സൈ​സ് കേ​സു​ക​ളി​ലും പൊ​ലീ​സ് കേ​സു​ക​ളി​ലും പ​ല​പ്രാ​വ​ശ്യം റി​മാൻ​ഡിൽ ആ​യി​ട്ടു​ള്ള ഇ​യാൾ ജാ​മ്യ​ത്തിൽ ഇ​റ​ങ്ങി വീ​ണ്ടും ക​ച്ച​വ​ടം തു​ട​രു​മ്പോ​ഴാ​ണ് പ​ത്ത​നാ​പു​രം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​കു​ന്ന​ത്. ഇൻ​സ്‌​പെ​ക്ടർ ആർ.ബി​ജു, ഗ്രേ​ഡ് എ​സ്.ഐ ദി​ലീ​പ് ഖാൻ, സി​വിൽ പൊ​ലീ​സ് ഓ​ഫീ​സർ​മാ​രാ​യ സൂ​ര​ജ്, ബോ​ബിൻ, വി​ഷ്​ണു എ​ന്നി​വർ ചേർ​ന്നാ​ണ് പു​ന്ന​ല​യിൽ നി​ന്ന് പ്ര​തി​യെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാൻ​ഡ് ചെ​യ്​തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY