തൃശൂർ : ഓൺലൈൻ ട്രേഡിംഗിന്റെ മറവിൽ 1.06 കോടി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ റിമാൻഡിൽ. പട്ടാമ്പി കൊപ്പം ആമയൂർ സ്വദേശിയായ കൊട്ടിലിൽ വീട്ടിൽ മുഹമ്മദ് അബ്ദുൾ ഹക്കീമിനെയാണ്( 36) ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണയായി 1.06 കോടി തട്ടിയെടുക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ശിഥിലമാക്കുന്ന തരത്തിൽ ഒരു വൻ റാക്കറ്റ് തന്നെ ഇത്തരം സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |