
നെയ്യാറ്റിൻകര: ആശുപത്രി ജംഗ്ഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിനു നേരെ ഗുണ്ടാ അഴിഞ്ഞാട്ടം. മാരകായുധങ്ങളുമായി എത്തിയ നാൽവർ സംഘം ഗ്ലാസ് അടിച്ചു തകർത്തു. ജീവനക്കാരന്റെ ടൂവീലറും തകർത്തു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് അക്രമികൾ അഴിഞ്ഞാടിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു വാങ്ങാൻ വന്നവരുമായുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർ പറയുന്നു. പത്തനംതിട്ട സ്വദേശി അനസ് മാത്രമാണ് ഷോപ്പിൽ ഉണ്ടായിരുന്നത്. അക്രമികൾക്ക് ഷോപ്പിനുള്ളിൽ കടക്കാൻ കഴി|ഞ്ഞിരുന്നില്ല. പരാതി പൊലീസിന് കൈമാറിയതായും ജീവനക്കാർ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങളിൽ അക്രമികളുടെ രൂപം പതിഞ്ഞിട്ടുണ്ട്.
എന്നാൽ പൊലീസ് എയ്ഡ് പോസ്റ്റിനും സ്റ്റേഷനും സമീപത്തായി അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടും പൊലീസിന്റെ ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. മെഡിക്കൽ സ്റ്റോറും ടൂ വീലറും ആക്രമിച്ച പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഫ്രാൻ പ്രസിഡന്റ് എസ്.കെ. ജയകുമാറും ജനറൽ സെക്രട്ടറി തലയൽ പ്രകാശും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |