
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാനെ രണ്ടാംഘട്ട തെളിവെടുപ്പിനായി ഇന്നലെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങി.കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച് ഇന്നലെ രാവിലെ 11ന് പ്രതിയെ കോടതിയിൽ ഹാജരാക്കി.തുടർന്ന് 3 ദിവസത്തെ തെളിവെടുപ്പിനായി അഫാനെ കിളിമാനൂർ പൊലീസിന്റെ കസ്റ്റഡിയിലാണ് വിട്ടത്.
തെളിവെടുപ്പ് പൂർത്തിയാക്കി 13ന് വൈകിട്ട് 5ന് കോടതിയിൽ ഹാജരാക്കണം.അഫാന്റെ പിതൃ സഹോദരൻ പുല്ലമ്പാറ എസ്.എൻ പുരം ജസ്ല മൻസിലിൽ അബ്ദുൽ ലത്തീഫ്,ഭാര്യ സജിതാബീവി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
ഈ കേസ് കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഉച്ചയ്ക്ക് 2.30ന് കിളിമാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.പ്രതിയെ ഇന്ന് തെളിവെടുപ്പിനായി കൊല ചെയ്ത വീട്ടിലെത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |