
തിരുവനന്തപുരം:ആറ്റുകാൽ ദർശനത്തിന്റെ തിരക്കിനിടയിൽ നാലു വയസ്സുകാരിയുടെ ഒരു പവന്റെ കൊലുസ് മോഷ്ടിച്ചയാളെ ഫോർട്ട് പൊലീസ് പിടികൂടി.കൊട്ടാരക്കര തലവൂർ നടുത്തേരി 14/12 ഗോകുലത്തിൽ സുരേഷ്ബാബു(52)വിനെയാണ് ഫോർട്ട് പൊലീസ് തിങ്കളാഴ്ച കൊല്ലത്ത് നിന്ന് പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇയാൾ ക്ഷേത്രത്തിൽ രക്ഷിതാക്കൾക്കൊപ്പമെത്തിയ കുഞ്ഞിന്റെ സ്വർണ്ണ കൊലുസ് മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഫോർട്ട് പൊലീസ് സി.സി.ടി.വി ഫുട്ടേജ് എടുത്ത് പ്രതിയെ പിന്തുടർന്ന് പിടി കൂടുകയായിരുന്നു. സമാനമായ ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ എന്ന് പൊലീസ് പറഞ്ഞു. ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാർ,എസ്.ഐമാരായ വിനോദ്,ബൈജു,എസ്.സി.പി.ഒ ലിപിൻരാജ്,ഡ്രൈവർ ശിവദാസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |