SignIn
Kerala Kaumudi Online
Saturday, 24 October 2026 2.10 PM IST

അഫാനുമായി തെളിവെടുപ്പ് നടത്തി, കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിശദീകരിച്ചു

hi

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനുമായി കിളിമാനൂർ പൊലീസ് തെളിവെടുപ്പ് നടത്തി. അഫാന്റെ പിതൃ സഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സാജിതാ ബീവി എന്നിവരുടെ കൊലപാതകത്തിലാണ് ഇന്നലെ തെളിവെടുപ്പ് നടന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അഫാനെ കഴിഞ്ഞ ദിവസമാണ് കിളിമാനൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

തുടർന്നുള്ള ചോദ്യംചെയ്യലിന് ശേഷം കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയന്റെ നേതൃത്വത്തിൽ ചുള്ളാളം എസ്.എൻ പുരത്തുള്ള അബ്ദുൽ ലത്തീഫിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. അഫാൻ ഇരുവരെയും കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിശദീകരിച്ചു. കൊലപാതകത്തിനു ശേഷം മടങ്ങി വരവെ 200 മീറ്ററോളം മാറി റോഡരികിൽ ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ ലത്തീഫിന്റെ മൊബൈൽ ഫോൺ,​ കാറിന്റെ താക്കോൽ എന്നിവ ഉപേക്ഷിച്ചെന്നും അഫാൻ മൊഴിനൽകി. തുടർന്ന് ഫോൺ ഉപേക്ഷിച്ച പുരയിടത്തിൽ മെറ്റൽഡിറ്റക്ടർ കൊണ്ട് തെരച്ചിൽ നടത്തി. ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ കരിയിലകൾക്കിടയിൽ ഫോണും, കാറിന്റെ താക്കോലും കണ്ടെത്തി.

തുടർന്ന് പേരുമലയിലെ അഫാന്റെ വീട്,എലിവിഷം വാങ്ങിച്ച നാഗരുകുഴിയിലുള്ള സ്‌റ്റേഷനറിക്കട, മുളക് പൊടി,കുടി വെള്ളം,സിഗരറ്റ്,​ചുറ്റിക,​ ബാഗ് എന്നിവ വാങ്ങിയ കടകളിലും തെളിവെടുപ്പ് നടത്തി.

ഇതിനുശേഷം കിളിമാനൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയ അഫാനെ തുടർന്നും ചോദ്യം ചെയ്ത് ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റും. അതിനടുത്ത ദിവസം വെഞ്ഞാറമൂട് പൊലീസ് അഫാന്റെ അനുജൻ അഫ്സാൻ പെൺ സുഹൃത്ത് ഫർസാന എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പിനായി അഫാനെ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY