SignIn
Kerala Kaumudi Online
Saturday, 24 October 2026 2.10 PM IST

വീട്ടിൽ കയറി കത്തികാട്ടി സ്വർണമാല പിടിച്ചുപറിച്ച മൂന്നംഗസംഘം അറസ്റ്റിൽ

ajith

തിരുവനന്തപുരം: കരമന നെടുങ്കാട് പുതുമന ലെയ്നിൽ വീട്ടിൽക്കയറി കത്തികാട്ടി സ്വർണമാല പിടിച്ചുപറിച്ച സംഭവത്തിൽ യുവതിയടക്കം മൂന്നൂപേരെ പിടികൂടി.

മണക്കാട് കല്ലടിമുഖം ഫ്ലാറ്റ് നമ്പർ 13ൽ കാർത്തിക (27), പങ്കാളി ആറ്റുകാൽ കീഴേചരുവിള പുത്തൻവീട്ടിൽ അജിത്ത് കുമാർ (29), സഹോദരൻ അനീഷ് കുമാർ (34) എന്നിവരെയാണ് കരമന പൊലീസ് പിടികൂടിയത്.

പുതുമന ലെയ്‌നിൽ വൃദ്ധസഹോദരിമാരായ ഹേമലത, ജ്യോതിപത്മജ എന്നിവർ താമസിക്കുന്ന വീട്ടിലാണ് തിങ്കളാഴ്ച വൈകിട്ട് മോഷണം നടത്തിയത്.

മൂന്ന് ബൈക്കുകളിലായി എത്തിയ മൂവർസംഘം സർവേക്കാണെന്നു പറഞ്ഞ് വീട്ടിൽ കയറുകയും വിവരങ്ങൾ ചോദിച്ചശേഷം ഇറങ്ങുകയും ചെയ്തു.തൊട്ടുപിന്നാലെ പഴ്സ് കാണാതായെന്നു പറഞ്ഞ് തിരിച്ചുകയറിയ സ്ത്രീയും പുരുഷനും കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണമാലകൾ പിടിച്ചുപറിച്ച് സ്ഥലംവിടുകയായിരുന്നു.

തുടർന്ന് സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടിയത്. അനീഷ് കുമാറിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഫോർട്ട് എ.സി പ്രസാദിന്റെ നേതൃത്വത്തിൽ കരമന സി.ഐ അനൂപ്, എസ്.ഐമാരായ സന്ദീപ്, കൃഷ്ണകുമാർ, ബിജു, സി.പി.ഒമാരായ ഹിരൺ, അനിൽകുമാർ, സജൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY