SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

ശ്രീകാര്യത്ത് വൻ ലഹരി വേട്ട 27കാരൻ പിടിയിൽ

ശ്രീകാര്യം: പാങ്ങപ്പാറയ്ക്ക് സമീപം വീട് വാടകയ്ക്കെടുത്ത് ലഹരി വസ്തുക്കൾ വില്പന നടത്തിയ പ്രതിയെ എക്സൈസ് പിടികൂടി. തിരുവനന്തപുരം കുടപ്പനക്കുന്ന് അഞ്ചുമുക്ക് സ്വദേശി സിദ്ധാർത്ഥ് (27) നെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 24 ഗ്രാം എം.ഡി.എം.എ, 90 എൽ.എസ്‍.ഡി. സ്റ്റാമ്പുകൾ, 500 ഗ്രാം ഹാഷിഷ് ഓയിൽ, 38 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 520 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെത്തി. ഇവയ്ക്ക് ലക്ഷങ്ങൾ വിലവരുമെന്ന് അധികൃതർ പറഞ്ഞു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്നുകൾ വില്പന നടത്തുന്നെന്ന് തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി. ഷാജഹാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസിസ്റ്റൻഡ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ പി. ലോറൻസ്,രാജേഷ്‌കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ,ആരോമൽ രാജൻ,വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആന്റോ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY