SignIn
Kerala Kaumudi Online
Friday, 23 October 2026 1.30 PM IST

വെഞ്ഞാറമൂട് കൂട്ടക്കൊല: കുറ്റപത്രം ഉടൻ

crime

കിളിമാനൂർ: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് പൊലീസ്. അന്വേഷണം അന്തിമഘട്ടത്തിലാണ്. കൂട്ടക്കൊലയ്ക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധി മാത്രമാണെന്നാണ് നിഗമനം. അഫാന്റെയും ഉമ്മയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് വലിയ ബാദ്ധ്യതയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൈയിൽ ഒരു രൂപ ഇല്ലാത്ത അവസ്ഥയിലായിരുന്നു അഫാനും ഉമ്മയും. വൻതുക കടം കൊടുത്തു തീർക്കാനുണ്ടായിരുന്നപ്പോഴും അഫാൻ വിലകൂടിയ ബൈക്ക് വാങ്ങിയിരുന്നു. കൂട്ടക്കൊല നടത്തിയതിന്റെ തലേദിവസവും അഫാൻ പെൺ സുഹൃത്തിൽ നിന്നു കടം വാങ്ങിയിരുന്നു.

അതിനിടെ മാതാപിതാക്കളെ കാണണമെന്ന് അഫാൻ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. താൻ ചെയ്തത് തെറ്റാണെന്നും പാപമാണന്നും അഫാൻ പറഞ്ഞെന്ന് ജയിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അവസാനഘട്ട തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രതിയെ ജയിലിൽ എത്തിച്ചിരുന്നു. നേരത്തെ ആത്മഹത്യ പ്രവണത കാണിച്ചിരുന്ന പ്രതി ഇപ്പോൾ ശാന്തനാണങ്കിലും പ്രത്യേക ബ്ലോക്കിൽ നിരീക്ഷണം തുടരുകയാണ്.

അതേസമയം അഫാനെയും പിതാവ് റഹിമിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തെന്നും, റഹിം പൊലീസ് സ്റ്റേഷനിലെത്തി അഫാനെ കണ്ടെന്നുമുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിലെ വാർത്തകൾ തെറ്റാണന്ന് വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്ണ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY