SignIn
Kerala Kaumudi Online
Friday, 23 October 2026 12.03 AM IST

പീഡനക്കേസിൽ മധ്യവയസ്ക്കന് എട്ട് ജീവപര്യന്തം, 3.85 ലക്ഷം പിഴ

santhosh

പത്തനംതിട്ട : പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് എട്ട് ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ. കോന്നി മുതുപേഴുങ്കൽ സ്വദേശി സന്തോഷി (48)നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡിഷണൽ സെഷൻസ് ഒന്ന് ജഡ്ജ് ജി.പി.ജയകൃഷ്ണന്റേതാണ് വിധി. പിഴത്തുക കുട്ടിക്ക് നൽകണം. 2021 മാർച്ച്‌ ഒന്നുമുതൽ പല ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ വച്ച് പ്രതി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നവംബർ 5ന് കോന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ.ജെയ്സൺ മാത്യുവും പിന്നീട് സ്മിത പി.ജോണും കോടതിയിൽ ഹാജരായി. എ.എസ്.ഐ ആൻസി കോടതി നടപടികളിൽ പങ്കാളിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY