SignIn
Kerala Kaumudi Online
Friday, 23 October 2026 8.24 PM IST

ജുവലറിയിൽ മോഷണം, മൂന്ന് പേർ അറസ്റ്റിൽ

1

നാഗർകോവിൽ: അഞ്ചുഗ്രാമത്തിലെ സ്വകാര്യ ജുവലറിയിൽ കവർച്ച നടത്തിയ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. പുന്നർക്കുളം സ്വദേശി അജിത് (29),അഴകപുരം, തേപ്പകുളം സ്വദേശി അശോക് (24),വാരിയൂർ, വട്ടക്കോട്ട സ്വദേശി സുരേഷ് (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 17ന് മീനാക്ഷിപുരം സ്വദേശി സുബ്രഹ്മണ്യന്റെ (59) കടയിലാണ് കവർച്ച നടന്നത്. രാവിലെ കടയിലെത്തിയപ്പോൾ ഷട്ടർ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കടയിൽ നിന്ന് 55 പവന്റെ സ്വർണവും 15 കിലോ വെള്ളിയും മോഷണം പോയതായി കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ജില്ലാ പൊലീസ് മേധാവി സ്റ്റാലിൻ, കന്യാകുമാരി ഡിവൈ.എസ്.പി മഹേഷ്‌ കുമാർ, ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 5 പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് നഷ്ടപ്പെട്ട സ്വർണവും വെള്ളിയും പിടിച്ചെടുത്തു. സിസി.ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും പൊലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ അജിത്തിന്റെ കൈയ്യും കാലും ഒടിഞ്ഞതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY