
ആറ്റിങ്ങൽ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ആറ്റിങ്ങൽ കൊടുമൺ എം.എസ് നിവാസിൽ ആകാശ് (25,കൊച്ചൻ) ആണ് പിടിയിലായത്. ചിറയിൻകീഴ് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ സബീർ എന്നയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്.
ആറ്റിങ്ങൽ,ചിറയിൻകീഴ്,കടയ്ക്കാവൂർ,കഠിനംകുളം എന്നീ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം,ദേഹോപദ്രവം,പിടിച്ചുപറി തുടങ്ങിയ പതിനഞ്ചോളം കേസുകളിൽ ഇയാൾ പ്രതിയാണ്. ആക്രമണത്തിൽ വയറിന് പരിക്കേറ്റ സബീർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ രാമച്ചംവിളയിൽ പണി നടക്കുന്ന ബൈപാസ് സർവീസ് റോഡിൽ വച്ച് ആകാശിനെ ആക്രമിക്കാൻ വന്ന സബീറിനെ ആകാശ് കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയായിരുന്നു.
കുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതിയെ ഇയാളുടെ സുഹൃത്തിന്റെ കഴക്കൂട്ടത്തെ വീട്ടിൽ നിന്നും ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാർ.ജി, എസ്.ഐ. ജിഷ്ണു എം.എസ്, എ.എസ്.ഐമാരായ ഉണ്ണിരാജ്, ഡീൻ, ശരത് കുമാർ, എസ്.സി.പി.ഒ മാരായ പ്രശാന്ത്, ഷംനാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |