
തിരുവനന്തപുരം: എം.ഡി.എം.എയുമായി കൈമനത്ത് സിനിമ അസി.ഡയറക്ടർ പൊലീസ് പിടിയിലായി. 2.08 ഗ്രാം എം.ഡി.എം.എയുമായാണ് വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീമിനെ (35) ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് അറസ്റ്റുചെയ്തത്.
ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. ട്രെയിനിൽ കാസർകോട് നിന്നും തമ്പാനൂരിലെത്തിയ ജസീം എം.ഡി.എം.എയുമായി ബസിലാണ് കൈമനത്തെത്തിയത്. ഇയാളുടെ പക്കൽ എം.ഡി.എം.എ ഉണ്ടെന്നു ഷാഡോസംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കരമന എസ്.എച്ച്.ഒ അനൂപ്,എസ്.ഐമാരായ സന്ദീപ്,കൃഷ്ണകുമാർ,സുരേഷ് കുമാർ,ഷാഡോ എസ്.ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |