SignIn
Kerala Kaumudi Online
Friday, 23 October 2026 7.26 PM IST

നഗ്നതാപ്രദർശനം;  യുവാക്കൾ അറസ്റ്റിൽ

b-r-dinesh

പത്തനംതിട്ട : ബിരുദ വിദ്യാർത്ഥിനിയായ 18 കാരിക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയും പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടാങ്ങൽ ഭഗവതി കുന്നേൽ വീട്ടിൽ ബി.ആർ.ദിനേശ് (35), കോട്ടാങ്ങൽ എള്ളിട്ടമുറിയിൽ വീട്ടിൽ മാഹീൻ (30) എന്നിവരെയാണ് പെരുമ്പെട്ടി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് 3ന് ചുങ്കപ്പാറ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. നടന്നുപോകുകയായിരുന്നു പെൺകുട്ടിക്ക് സമീപമെത്തിയ പ്രതികൾ പ്രത്യേകശബ്ദം പുറപ്പെടുവിക്കുയും കൈകൾ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു. ഇത് ശ്രദ്ധിക്കാതെ പെൺകുട്ടി മുന്നോട്ടു നടന്നതോടെ പിന്തുടർന്ന് ഒന്നാംപ്രതി ദിനേശ് കൈലി മാറ്റി നഗ്നതാ പ്രദർശനം നടത്തി. തുടർന്ന് നിൽക്കാൻ ആവശ്യപ്പെടുകയും ആക്രോശിക്കുകയും ഭയപ്പെടുത്തുകയും മാനഹാനിയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം കണ്ട് നാട്ടുകാർ ദിനേശിനെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ മാഹീൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ രണ്ടാംപ്രതിയെ വള്ളച്ചിറയിൽ വച്ച് കണ്ടെത്തി. 2023ൽ പെരുമ്പെട്ടി പൊലീസ് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡന, ദേഹോപദ്രവകേസ് ഉൾപ്പെടെ 10 കേസുകളിൽ പ്രതിയാണ് ദിനേശ്. കഞ്ചാവ് ബീഡി വലിച്ചതിന് എടുത്ത രണ്ട് കേസുകൾ ഉൾപ്പെടെ പെരുമ്പെട്ടി, മണിമല സ്റ്റേഷനുകളിലെടുത്ത 5 കേസുകളിൽ പ്രതിയാണ് മാഹീൻ. പ്രതികളെ വൈദ്യ പരിശോധനയ്ക്കും ചോദ്യം ചെയ്യലുകൾക്കും ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY