SignIn
Kerala Kaumudi Online
Friday, 23 October 2026 12.03 AM IST

എം.ഡി.എം.എയുമായി 2 പേർ കുമ്പള പൊലീസിന്റെ പിടിയിൽ

1

കാസർകോട്: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കുമ്പള പൊലീസിന്റെ പിടിയിലായി. പട്രോളിംഗ് നടത്തുന്നതിനിടെ എടനാട്‌ മുഖരിക്കണ്ടം എന്ന സ്ഥലത്ത് സംശയാസ്പദമായി 2 പേർ സ്കൂട്ടിയുമായി നിൽക്കുന്നത് കണ്ട്, പരിശോധിക്കാനെത്തിയപ്പോൾ വാഹനവുമായി കടന്നു കളയാൻ ശ്രമിച്ചവരെ പിടികൂടിയപ്പോഴാണ് ഇവരിൽ നിന്നും എം.ഡി.എം.എ കണ്ടെത്തിയത്. ഇരിയൽ ഷിറിബാഗിലു നാഷണൽ നഗർ സ്വദേശി മുഹമ്മദ് സുഹൈൽ (27), എടനാട്‌ കട്ടത്തടുക്ക സ്വദേശി മുഹമ്മദ് റഫീഖ് (39) എന്നിവരാണ് പിടിയിലായത്. 6.290 ഗ്രം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയത്.

കാസർകോട് ഡിവൈ.എസ്.പി സി.കെ സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ കുമ്പള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി വിനോദ് കുമാറിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ കെ. ശ്രീജേഷ്, എ.എസ്.ഐ മനോജ്, സി.പി.ഒ കൃഷ്ണപ്രസാദ്, സ്പെഷൽ സ്‌ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, അനീഷ്, സന്ദീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MDMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY