
ചെറുതുരുത്തി: ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെയും മറ്റ് നിരവധി സ്റ്റേഷനുകളിലെയും ക്രിമിനൽ കേസുകളിൽ പ്രതികളായ ചെറുതുരുത്തി വെട്ടിക്കാട്ടിരി പാളയംകോട്ടുകാരൻ വീട്ടിൽ ഷജീർ (31), ചെറുതുരുത്തി കലാമണ്ഡലം ലക്ഷം വീട് സ്വദേശിയായ പാളയംകോട്ടുകാരൻ വീട്ടിൽ റജീബ് (30) എന്നിവർക്കെതിരെ കളക്ടർ അർജുൻ പാണ്ഡ്യൻ കാപ്പ ചുമത്തി. കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണറുടെ അപേക്ഷയിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ഇളങ്കോയുടെ റിപ്പോർട്ടിലാണ് കാപ്പ ഉത്തരവിറക്കിയത്. ഷജീർ ചെറുതുരുത്തി, ഷൊർണ്ണൂർ, ഒറ്റപ്പാലം, മണ്ണഞ്ചേരി തുടങ്ങിയിടങ്ങളിൽ കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, ദേഹോപദ്രവം, എൻ.ഡി.പി.എസ് തുടങ്ങിയ 41 ഓളം കേസുകളിൽ പ്രതിയാണ്. റജീബ് ചെറുതുരുത്തി, ചേലക്കര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതക ശ്രമം, ദേഹോപദ്രവം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |