SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.57 AM IST

9 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

1

പൂവാർ: 9 കിലോ കഞ്ചാവുമായി വെങ്ങാനൂർ സ്വദേശിയായ യുവാവ് പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. വെങ്ങാനൂർ ചാവടിനട സ്വദേശി ആദർശ് ആണ് എക്സൈസിന്റെ പിടിയിലായത്. അപ്പൂസ് എന്ന വൈഷ്ണവ് രക്ഷപ്പെട്ടു. ബാലരാമപുരം ഭാഗത്ത് വച്ച് സംശയാസ്പദമായി കണ്ട ബൈക്കിനെ പരിശോധന നടത്തുന്നതിനിടെയാണ് വൈഷ്ണവ് രക്ഷപ്പെട്ടത്. പിടിയിലായ ആദർശ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രക്ഷപ്പെട്ട വൈഷ്ണവിന്റെ. വീട്ടിൽ നടത്തിയ പരിശോധനയിൽ സഹോദരന്റെ കാറിന്റെ ഡിക്കിക്കുള്ളിൽ നിന്നാണ് 5 കവറുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത് 5 ദിവസം മുൻപ് ആന്ധ്രയിൽ നിന്നു കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പ്രതി സമ്മതിച്ചു. വിപണിയിൽ 3 ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുപുറം എക്സൈസ് റേഞ്ച് ഓഫീസർ രതീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചെറിയ പൊതികളാക്കി വിൽപ്പന നടത്തുകയാണ് പതിവ്. ആദർശ് മുൻപും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY