SignIn
Kerala Kaumudi Online
Saturday, 24 October 2026 4.54 AM IST

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവർന്നു

geh

ഹരിപ്പാട് : ചെറുതന ആയാപറമ്പ് പുളിവേലിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. കാണിക്ക മണ്ഡപത്തിന്റ പൂട്ട് തകർത്ത് ഉള്ളിലെ ഇരുമ്പിന്റെ കാണിക്കവഞ്ചി ക്ഷേത്രപാചകപ്പുരയിൽ എത്തിച്ച് കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. ചുറ്റുമതിലുള്ള ക്ഷേത്രത്തിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. ജീവനക്കാർ പാചകപ്പുരയിൽ ചെന്നപ്പോഴാണ് മോഷണം വിവരം അറിയുന്നത്. വീയപുരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഫോറൻസിക്ക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് അംഗം മായാദേവി, സബ് ഗ്രൂപ്പ് ഓഫീസർ അനുദീപ്,​ ഉപദേശക സമിതി പ്രസിഡന്റ് കെ.മോഹനകുമാർ, സെക്രട്ടറി ടി.കെ.അനിരുദ്ധൻ, കമ്മിറ്റി അംഗങ്ങളായ കെ.വാമദേവൻ,കാർത്തികേയൻ നായർ, പി.കെ.പുഷ്ക്കരൻ എന്നിവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY