SignIn
Kerala Kaumudi Online
Friday, 23 October 2026 12.36 PM IST

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

arun

പാലക്കാട്: റബ്ബർഷീറ്റ്, അടയ്ക്ക എന്നിവ മോഷ്ടിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. കേരളശ്ശേരി വടശ്ശേരി സ്വദേശി വരാങ്കോട് വീട്ടിൽ അരുൺ (30) ആണ് മങ്കര പൊലീസിന്റെ പിടിയിലായത്. മണ്ണൂർ കമ്പനിപടിയിലെ ഹരീഷ് വേങ്ങശ്ശേരിയുടെ ഉടമസ്ഥതയിലുള്ള റബ്ബർകടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബർ ഷീറ്റും അടക്കയുമാണ് അരുൺ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. കടയുടമയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അവധി കഴിഞ്ഞ് അരുണാചൽ പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY