SignIn
Kerala Kaumudi Online
Friday, 23 October 2026 12.10 PM IST

ലോട്ടറിക്കടയിൽ നിന്ന് 2.16ലക്ഷം രൂപയുടെ ടിക്കറ്റ് കവർന്നു

photo

ചേർത്തല:നഗരത്തിലെ ലോട്ടറി ടിക്കറ്റ് വില്പനശാലയിൽ നിന്ന് 2.16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരത്തോളം രൂപയും മോഷ്ടിച്ചു. ചേർത്തല ദേവീക്ഷേത്രത്തിന് തെക്കുവശം കണിച്ചുകുളങ്ങര പള്ളിക്കാവുവെളി ലത ബാബുവിന്റെ ഉടമസ്ഥതയിലുള്ള ബ്രദേഴ്സ് ലോട്ടറി ടിക്കറ്റ് വില്പനശാലയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു മോഷണം. സമീപത്തെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന് കടയുടെ മതിൽക്കെട്ടിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ് ജനൽപാളി തുറന്ന് കമ്പി അറുത്ത് മാറ്റിയശേഷം കമ്പിപ്പാര ഉപയോഗിച്ച് ഗ്രിൽ തകർത്താണ് അകത്തു കടന്നത്. തിങ്കളാഴ്ച പുലർച്ചെ 2.45ന് മോഷ്ടാവ് വരുന്നതും മോഷണം നടത്തുന്നതുമായ കടയിലെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY