SignIn
Kerala Kaumudi Online
Friday, 23 October 2026 4.40 PM IST

നടുറോഡി​ൽ യുവതി​യെ അപമാനി​ച്ച ഓട്ടോ ഡ്രൈവർ അറസ്റ്റി​ൽ

sgfeg

തുറവൂർ: നടുറോഡിൽ യുവതിയെ അപമാനി​ച്ച ശേഷം കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവർ പൊലീസ് പിടിയിലായി . ചേർത്തല മുനി​സിപ്പാലിറ്റി 30ാം വാർഡിൽ ആലുങ്കൽവെളി വീട്ടിൽ താജുവി​നെ (41) ആണ് കുത്തി​യതോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പകൽ 10:30 ന് ദേശീയപാതയിൽ തുറവൂർ എൻ.സി.സി ജംഗ്ഷന് വടക്ക് വശമുള്ള പെട്രോൾ പമ്പിന് സമീപം വച്ചാണ് 20 വയസുകാരി​ റോഡരികിലൂടെ നടന്നുവരുമ്പോൾ വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോറിക്ഷ നിർത്തിയ ശേഷം ഇയാൾ ലൈംഗികാതിക്രമം കാട്ടിയത്. 25 ഓളം സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് താജുവി​നെ തിരിച്ചറിഞ്ഞത്. എറണാകുളം ഷേണായീസിന് അടുത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ചേർത്തല ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനിൽ ഇയാൾ ക്കെതിരെ 20ഓളംകേസുകൾ ഉണ്ട് . കുത്തിയതോട് എസ് എച്ച് .ഒ അജയമോഹന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്, രജീഷ്, രഞ്ജിത്ത്, അമൽരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY