SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്

aa

തലശേരി: ജൂബിലി റോഡിൽ കാന്തലാട്ട് പള്ളിക്ക് സമീപം നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിനുള്ളിൽ നിന്നും സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് റിമാൻഡിൽ. കൊലപാതകമാണെന്ന പൊലീസിന്റെ കണ്ടെത്തലിലാണ് തമിഴ്നാട് സ്വദേശിയായ അമ്പായിരത്തെ കോടതി റിമാൻഡ് ചെയ്തത്.

തമിഴ്നാട് സേലം ആത്തൂർ സ്വദേശിനി ധനകോടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അമ്പായരത്തിനെ കസ്റ്റഡിലെടുത്തത്. പ്രതിയെ കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുകയും തെളിവെടുപ്പും നടത്തും. ഗ്രാൻഡ് തേജസ് വസ്ത്രാലയത്തിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനകത്തെ കുഴിയിൽ നിന്നാണ് ധനകോടിയുടെ തലയോട്ടിയും സാരിയും വെള്ളിയാഴ്ച കണ്ടെത്തിയത്. തലയോട്ടിക്ക് കുറച്ചു മാസങ്ങൾ പഴക്കമുണ്ടായിരുന്നു.

വൃദ്ധയുടെ മകൻ മണികണ്ഠൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തലശേരി പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ധനകോടി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. ഇത് അമ്മയുടെതാണെന്നും മക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൊലീസ് സ്വീകരിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജ്, എ.എസ്.പി പി.ബി കിരൺ, പൊലീസ് ഇൻസ്‌പെക്ടർ ബിജു പ്രകാശ്, എസ്.ഐമാരായ പി.പി ഷമീൽ, കെ. അശ്വതി തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY