SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

ജോലി തട്ടിപ്പ് സംഘത്തിലെ ഒരാളെ   പിടികൂടി

aa

പീരുമേട്:ജോലി തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയിൽ ഒരാളായ തിരുവനന്തപുരംനേമം സ്വദേശിയായ ആർ.രാജേഷിനെ ചെന്നൈയിൽ നിന്നും പൊലീസ് പിടികൂടി. റെയിൽവേ സ്റ്റേഷന് സമീപം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇന്നലെ വാഗമൺ പൊലീസ് ഇൻസ്‌പെക്ടറും സ്‌പെഷ്യൽ സ്‌ക്വാഡുംചേർന്ന് നടത്തിയ തെരച്ചിലായാണ് പ്രതിയെ പിടികൂടാനായത് ' സ്റ്റേഷനിൽ എത്തിച്ചതിന്‌ശേഷം പീരുമേട്‌ കോടതിയിൽ ഹാജരാക്കി.ഈകേസിലെ ഒരു പ്രധാന പ്രതിയെ കൂടി പിടികൂടാനുണ്ട്. മൂന്നും നാലും പ്രതികളായ ബെന്നി പെരുവന്താനത്തിനെ കഴിഞ്ഞ ദിവസം വാഗമൺ പൊലീസിൽ പിടി കൂടിയിരുന്നു. മൂന്നാം പ്രതി വണ്ടി പെരിയാർ കറുപ്പുപാലം ഉരുണിയിൽ വീട്ടിൽ യു.എച്ച്‌ഫൈസലിനെ തിരുവനന്തപുരത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടാനുള്ളവർക്ക് വേണ്ടി പൊലീസ് തെരച്ചിൽ തുടരുന്നതിനിടയിലാണ് ഇന്നലെ രാജേഷ് അറസ്റ്റിലായത്.
പി എസ് സി യുടെയും ശ്രീചിത്തരാ ആശുപത്രിയുടെയും വ്യാജ അഡ്വൈസ് മെമ്മോ ഉൾപ്പെടെയുള്ളരേഖകൾ ചമച്ച് നടത്തിയ ജോലി തട്ടിപ്പ്‌കേസ് സംഘത്തിലെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.
തട്ടിപ്പിനിരയായവരിൽ നിന്നും മൊഴിശേഖരിച്ചതിന്‌ശേഷം തുടർ നടപടി സ്വീകരിക്കും. വാഗമൺബോണാമി സ്വദേശിയുടെ പരാതിയിലാണ് രാജേഷിനെയും, ബി.ജെ.പി. സംസ്ഥാന സമിതി അംഗവും മുൻഡി.സി.സി ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനത്തെയും കറുപ്പു പാലം സ്വദേശി ഫൈസലിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാഗമൺ പൊലീസാണ്‌കേസ് എടുത്തത് പീരുമേട്ഡിവൈഎസ് എി വിശാൽജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ് അന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY