SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 PM IST

വിദ്യാർത്ഥിയെ മദ്യംനൽകി പീഡിപ്പിച്ച അദ്ധ്യാപകൻ റിമാൻഡിൽ

aa

പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ പിടിയിൽ. മലമ്പുഴയിലുള്ള യു.പി സ്‌കൂളിലെ അദ്ധ്യാപകനായ അനിലാണ് അറസ്റ്റിലായത്. അനിൽ വിദ്യാർത്ഥിയെ മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ നവംബർ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയതും അദ്ധ്യാപകൻ പിടിയിലായതും. എസ്.സി വിഭാഗത്തിൽപെട്ട കുട്ടിയെ ക്വാർട്ടേഴ്സിൽ വെച്ചാണ് നവംബറിൽ മദ്യം നൽകിയ ശേഷം പീഡിപ്പിച്ചത്. ആറാം ക്ലാസുകാരനായ വിദ്യാർത്ഥി സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപകനെ പിടികൂടിയത്, പ്രതിയെ മലമ്പുഴ പൊലീസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY