SignIn
Kerala Kaumudi Online
Friday, 23 October 2026 6.30 AM IST

കൊലക്കേസ് പ്രതിയെ വിട്ടയച്ചു

aa

കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ സുഹൃത്തി​നെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ കോട്ടുക്കൽ ജയ വിലാസം വീട്ടിൽ ഉദയനെ (45) കൊല്ലം അഞ്ചാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് ബിന്ദു സുധാകരൻ വെറുതെ വി​ട്ടു. അഞ്ചൽ ആലംകോട് നന്ദു ഭവനിൽ വിപിനെ (25) ആക്രമി​ച്ചെന്നായി​രുന്നു പരാതി​.

2021 ഡി​സംബർ 26ന് ഉച്ചയ്ക്ക് 2നാണ് സംഭവം. ഉദയൻ കുപ്പിയിൽ കരുതിയിരുന്ന ആസിഡ് വിപിന്റെ മുഖത്തും ദേഹത്തും ഒഴിച്ചു. കൂട്ടുകാരനായ ശാന്തി വിലാസം വീട്ടിൽ ഷൈജുവിനും സംഭവത്തിൽ പൊള്ളലേറ്റെന്നും പരാതി​യി​ലുണ്ട്. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിയാത്തതിനാലാണ് പ്രതിയെ വെറുതെ വിട്ടത്. അഭിഭാഷകരായ ചവറ ജി. പ്രവീൺകുമാർ, ജയൻ എസ്.ജില്ലാരിയോസ്, കല്ലുംതാഴം ഉണ്ണിക്കൃഷ്‌ണൻ എന്നിവർ പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY