SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

30 കിലോ കഞ്ചാവുമായി അഞ്ച് അന്യസംസ്ഥാനക്കാർ പിടിയിൽ

1

കോലഞ്ചേരി: പുത്തൻകുരിശ് പത്താംമൈലിൽ വൻ മയക്കുമരുന്ന് വേട്ട. 30കിലോകഞ്ചാവുമായി അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ്ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ അഷറഫ് മണ്ഡൽ (56), നുഹുനാബി മണ്ഡൽ (45), റോഫിഖുൽ (26), റിപൻ മണ്ഡൽ (41), യാനുസ് അലി മൊല്ല (42) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പുത്തൻകുരിശ് പൊലീസും ചേർന്ന് പിടികൂടിയത്.

വെസ്റ്റ് ബംഗാളിൽനിന്നാണ് സംഘം കഞ്ചാവ് കൊണ്ടുവന്നത്. ആലുവയിൽ ട്രെയിനിറങ്ങി അവിടെനിന്ന് ഓട്ടോയിലാണ് പത്താംമൈലിൽ എത്തിച്ചത്. വെയ്റ്റിംഗ് ഷെഡിൽ നിൽക്കുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അഞ്ചുപേരുടെയും ഷോൾഡർബാഗിൽ പ്രത്യേക പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു വില്പന. ഇവർ നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ്‌കുമാർ, പുത്തൻകുരിശ് ഡിവൈ.എസ്.പി നിഷാദ് മോൻ, ഇൻസ്പെക്ടർ ടി.എൽ. ജയൻ, സബ് ഇൻസ്പെക്ടർമാരായ ജിതിൻകുമാർ, മനോജ്കുമാർ, കെ.കെ. കുമാർ, ബിജുമോൻ, കെ.ജി. ബിനോയി, സീനിയർ സി.പി.ഒ പി.എം. റിതേഷ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

രണ്ടാഴ്ചയ്ക്കുള്ളിൽ റൂറൽ പൊലീസ് പെരുമ്പാവൂർ വാഴക്കുളത്തുനിന്ന് 51 കിലോ, കാലടി ശ്രീമൂലനഗരത്ത് 16, കാഞ്ഞൂരിൽ 6, രാമമംഗലത്തുനിന്ന് 10, ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് 5കിലോയും കഞ്ചാവ് പിടികൂടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY