SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

വീട്ടമ്മയെ വെട്ടിപ്പരിക്കേൽപിച്ചു

വടകര: വീട്ടമ്മയെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. മടപ്പള്ളി അറക്കൽ മാളിയേക്കൽ പറമ്പിൽ പുഷ്പയെയാണ് (73) വെട്ടിപരിക്കേൽപിച്ചത്. സംഭവത്തിൽ അയൽവാസി അറക്കൽ മാളിയേക്കൽ പറമ്പിൽ ശ്രീജിത്തിനെ (43) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ പുഷ്പയെ കൊടുവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചത്. തലയ്ക്ക് ആഴത്തിൽ മുറിവുണ്ട്. കഴുത്തിന് പിന്നിലും കൈയിലും വെട്ടേറ്റ പുഷ്പയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരന്തരം അസഭ്യം പറയുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. പ്രതിയുടെ പേരിൽ വധശ്രമത്തിന് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY