SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.08 AM IST

കെ.എസ്.യു നേതാവിന്റെ വീട്ടിൽ റിത്ത് വച്ചു

വടകര: കെ.എസ്.യു വടകര നിയോജക മണ്ഡലം പ്രസിഡന്റ് കാര്‍ത്തിക്കിന്റെ ചോറോട് ഈസ്റ്റ് കുരിക്കിലാട് മമ്പരഞ്ഞോളി ക്ഷേത്രത്തിനു സമീപത്തെ വീട്ടുവരാന്തയിൽ റീത്ത് വച്ച നിലയിൽ. ഇന്നലെ രാവിലെയാണ് സംഭവം. കോണ്‍ഗ്രസ് നേതാവും ചോറോട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ രാജേഷ് ചോറോടിന്റെ മകനാണ് കാര്‍ത്തിക്. അച്ഛനും മകനും ഹൃദയംഗമമായ അനുശോചനമെന്ന് ഇംഗ്ലീഷില്‍ പ്രിന്റ് ചെയ്ത കടലാസ് സഹിതമാണ് റീത്തുള്ളത്. വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി. സമീപത്തെ വീട്ടില്‍നിന്ന് സി.സി.ടി.വി ദൃശ്യം പരിശോധനക്കെടുത്തു. കെ.കെ.രമ എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ കോട്ടയില്‍ രാധാകൃഷ്ണന്‍, കുരിയാടി സതീശന്‍, ആര്‍എംപിഐ നേതാവ് എന്‍.വേണു എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

ചോറോട് പഞ്ചായത്ത് മെംബർ രാജേഷിനും കെ.എസ്.യു വടകര നിയോജകമണ്ഡലം പ്രസിഡന്റ് കാർത്തിക്കിനും നേരെ ഭീഷണി ഉയർത്തി വീട്ടിൽ റീത്ത് വച്ച സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ ആർ. ഷഹിൻ ആവശ്യപ്പെട്ടു. നാടിന്റെ സമാധാനന്തരീക്ഷം തകർക്കുന്നവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY