SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

മയക്കുമരുന്നുമായി പിടിയിൽ

ph-1

കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന മയക്ക്മരുന്നുമായി യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തളാപ്പ് ചേനോളി ലൈനിൽ അർജുൻ വിജയരാജ്, ഓണപ്പറമ്പ് മുഫീദാസ് വീട്ടിൽ എൻ.എൻ .മുഹമ്മദ് സിനാൻ എന്നിവർ കണ്ണൂർ എക്‌സൈസ് ഇൻസ്‌പെക്ടർ അക്ഷയ് യുടെ നേതൃത്വത്തിൽ പുതിയതെരു ഓണപ്പറമ്പിൽ നിന്നാണ് മയക്ക്മരുന്നുമായി പിടികൂടിയത്. ഇവരിൽ നിന്നും 9.285 ഗ്രാം മെത്താഫിറ്റാമിനും 4.85 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ സി.പി.ഷനിൽകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ സന്തോഷ് തൂണോളി, എം.കെ.സന്തോഷ്, ഉദ്യോഗസ്ഥരായ ഇ.സുജിത്ത്, എം.സജിത്ത്, രജീഷ് രവീന്ദ്രൻ, അമൽ ലക്ഷ്മണൻ, ദുലാരി രാജ്,പി .ഷജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY