SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

പോക്‌സോ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

1

കോഴിക്കോട്: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശിയുമായ സദ്ദാം ഹുസ്സെൻ (22) നെ നല്ലളം പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശിനിയും പത്താം ക്ലാസ് വിദ്യർത്ഥിനിയുമായ പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി എറണാകുളത്തുള്ള ലോഡ്ജിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയെത്തുടർന്ന് നല്ലളം പൊലീസിന്റെ അന്വേഷണത്തിൽ കുട്ടി എറണാകുളത്തുണ്ടെന്ന് മനസിലാക്കുകയും ഉടൻ എറണാകുളം പൊലീസുമായി ബന്ധപ്പെട്ട് ലോഡ്ജിൽ ഉണ്ടായിരുന്ന പെൺകുട്ടിയെയും സുഹൃത്തിനെയും തടഞ്ഞുവെയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുക്കുന്നതിനിടെ തന്നെ ലൈംഗികമായി പീഡിപ്പിച്ച വിവരം പറയുകയും തുടർന്ന് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY