SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

ആസിഡ് ആക്രമണം പ്രതി പിടിയിൽ

eldhose

കോതമംഗലം: ദമ്പതികൾക്കുനേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസിനെയാണ് (48) കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് സംഭവം. മാമലക്കണ്ടം സ്വദേശിയായ എൽദോസിനും ഭാര്യക്കുമെതിരെയായിരുന്നു ആക്രമണം. പ്രതി മറ്റൊരാളെ ആക്രമിക്കുന്നത് തടയുകയും ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തത് പ്രകോപനത്തിന് കാരണമായി. എൽദോസിന്റെ വീട്ടിൽ അതിക്രമിച്ചുകടന്നാണ് പ്രതി ആക്രമണം നടത്തിയത്. ഇൻസ്‌പെക്ടർ എസ്.ഷൈൻകുമാർ, എസ്.ഐമാരായ കെ.കെ.രാജേഷ്, പി.എ.സിബി, എ.എസ്.ഐ.മാരായ കെ.പി.സജി, ഷിനോജ്, ടി.പി.ജോളി, ബേസിൽ ജോസഫ്, സി.പി.ഒമാരായ എ.ജെ.ജിസ്‌മോൻ, പി.കെ.ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY