SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

ജിം പരിശീലകൻ പീഡനക്കേസിൽ അറസ്റ്റിൽ

cc

തൃശൂർ: കൂർക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന എഫ് ടു ഫിറ്റ്‌നെസ് സെന്ററിൽ രണ്ട് യുവതികളെ പീഡിപ്പിച്ച കേസിൽ ജിം പരിശീലകനെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ചേർപ്പ് സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. ഇതിൽ ഒരു യുവതിയെ മദ്യം നൽകി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.

ഇയാൾ നേരത്തെയും സമാന കേസിൽ പിടിയിലായിട്ടുണ്ട്. ചേർപ്പ് പൊലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് കേസുണ്ട്. ഒരേ സമയം അജ്മൽ രണ്ടു യുവതികളുമായി അടുപ്പം പുലർത്തി. എന്നാൽ, യുവതികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികൾ അജ്മൽ തങ്ങളെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇരുവരും സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖിന് പരാതി നൽകി. തുടർന്ന് അന്വേഷണത്തിനായി നെടുപുഴ പൊലീസിന് കൈമാറി. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY