SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.11 AM IST

നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിൽ

nife-pidiel

ആറ്റിങ്ങൽ: റേഷൻ കടക്കാരൻ കൂടിയായ പാൻമസാല ഹോൾസെയിൽ കച്ചവടക്കാരനെ 170 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ആറ്റിങ്ങൽ എക്സൈസ് പിടികൂടി. കുട്ടികൾ പുകയില ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകരാണ് വിവരം എക്സൈസിനെ അറിയിച്ചത്. ആറ്റിങ്ങൽ എക്സൈസ് നടത്തിയ തുടരന്വേഷണത്തിൽ കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ നൽകുന്നത് മുദാക്കാൻ ചെമ്പൂർ പാലത്തിനടുത് പലവ്യഞ്ജനകട നടത്തുന്ന അവനവൻചേരി പൂവണത്തുംമൂട്ടിലെ ശിവൻപിള്ളയാണെന്ന് മനസിലാക്കി. ഇയാളെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഹോൾസെയിൽ കച്ചവടക്കാരനായ പൂവണത്തുംമൂട് കല്ലിന്മൂട്ടിൽ റേഷൻകട നടത്തുന്ന മുട്ടോട്ടുവിളവീട്ടിൻ നൈഫ് (40 )ലേക്കെത്തിയത്. ഇയാളുടെ കൈയിൽ നിന്നും 170 കിലോയിലധികം പുകയില എക്സൈസ് പിടിച്ചെടുത്തു.സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ രചനസിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പ്രിവന്റീവ് ഓഫീസർ ഷിബു എം,ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ദേവിപ്രസാദ്,സിവിൽ എക്സൈസ് ഓഫീസർ ശരത്ബാബു,സിവിൽ എക്സൈസ് ഓഫീസർ ആദർശ് എന്നിവർ പങ്കെടുത്തു.

ചിത്രം: പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾക്കൊപ്പം നൈഫ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY