SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി പിടിയിൽ

jkhjkh

തുറവൂർ: സമൂഹമാദ്ധ്യമത്തിലൂടെ യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോകളും പ്രചരിപ്പിച്ച പ്രതിയെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ഹോസ്ദുർഗ് കാടൻകോട് വീട്ടിൽ കെ.പി.മനീഷാണ് പിടിയിലായത്. സൗഹൃദത്തിലായിരുന്ന പ്രതി പിന്നീട് ശല്യം ചെയ്യാൻ തുടങ്ങിയതോടെ യുവതി ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

പ്രതികാരമായി യുവതിയുടെ ഭർത്താവിനെയും മകളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അശ്ലീല വീഡിയോ പങ്കുവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ പേരിൽ നാല് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി,​ നാട്ടിലുള്ള പലരെയും അംഗങ്ങളാക്കി അശ്ലീല ഫോട്ടോകളും വീഡിയോയും പ്രചരിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതേ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ മുമ്പ് റിമാൻഡിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ചേർത്തല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അനിൽകുമാറിന്റെ നേതൃത്വത്തിൽ കുത്തിയതോട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ. പി.രതീഷ് , സബ് ഇൻസ്പെക്ടർ ബജിത്ത് ലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്, മനീഷ് കെ. ദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY