SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.08 AM IST

കെ.എസ്‌.യു നേതാവിന്റെ വീടിനു നേരെ ബോംബേറ്: പ്രതികൾ കീഴടങ്ങി

mithun

വടകര: കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുല്‍ബാലന്റെ വീടിന് ബോംബെറിഞ്ഞ കേസില്‍ രണ്ടു പേര്‍ വടകര പൊലീസില്‍ കീഴടങ്ങി. സി.പി.എമ്മുകാരായ തോടന്നൂര്‍ പള്ളിക്കുന്ന് സ്വദേശി മിഥുന്‍, രൂപേഷ് എന്നിവരാണ് ഇന്നലെ രാവിലെ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഫെബ്രുവരി 27ന് പുലര്‍ച്ചെയാണ് കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുല്‍ബാലന്റെ തോടന്നൂരിലെ വീടിനു നേരെ ബോംബേറുണ്ടായത്. അക്രമത്തില്‍ ജനലിനും ചുമരിനും കേടുപറ്റി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ കെ.എസ്.യു നേതൃത്വത്തില്‍ ബിതുല്‍ബാലനും കൂട്ടരും കരിങ്കൊടി കാണിച്ചതിന്റെ പ്രതിഷേധത്തിലാണ് ബിതുല്‍ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY