SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

 ഗൂഗിൾ മാപ്പ് നോക്കി പാഞ്ഞെത്തിയത് സെക്രട്ടേറിയറ്റിലേക്ക് മദ്യലഹരിയിൽ വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്നുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലേക്ക് ഗൂഗിൾ മാപ്പ് നോക്കി കാർ ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിലായി. വെള്ളിയാഴ്ച രാത്രി 7.45-ഓടെയാണ് സംഭവം. എറണാകുളം സ്വദേശികളായ മൂന്നുപേരെ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

സെക്രട്ടേറിയറ്റിന്റെ കന്റോൺമെന്റ് ഗേറ്റിലൂടെയാണ് ഇവർ അതിവേഗത്തിൽ വാഹനം ഉള്ളിലേക്ക് കയറ്റാൻ ശ്രമിച്ചത്. ഈ സമയം ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വാഹനം തടയുകയായിരുന്നു. ഉടൻ തന്നെ ഇവരെ പുറത്തിറക്കി പൊലീസ് ചോദ്യം ചെയ്തു.

നഗരത്തിലെ ഒരു ഹോട്ടലിലേക്ക് പോകാനായി ഗൂഗിൾ മാപ്പ് പിന്തുടർന്നതാണെന്നും മാപ്പ് കാണിച്ച വഴിയിലൂടെ എത്തിയപ്പോൾ അവസാനിച്ചത് സെക്രട്ടേറിയറ്റ് ഗേറ്റിലാണെന്നുമാണ് ഇവർ പൊലീസിന് നൽകിയ മൊഴി. എന്നാൽ, വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. അതീവ സുരക്ഷാ പ്രാധാന്യമുള്ള കന്റോൺമെന്റ് ഗേറ്റിലൂടെ വാഹനം അതിക്രമിച്ചു കയറ്റാൻ ശ്രമിച്ചതിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരുടെ വിവരങ്ങളും വാഹനത്തിന്റെ രേഖകളും വിശദമായി പരിശോധിച്ചുവരികയാണെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY